സ്ഥാപന ചരിത്രം
മനുഷ്യന് ജനപദങ്ങളായി വേര്തിരിഞ്ഞ്താവളങ്ങള് ഉറപ്പിച്ച ചില പ്രദേശങ്ങളില്‍ പഴക്കം ചെന്നത് ചീക്കോന്ന് വയലിന്ചുറ്റുമുള്ള പ്രദേശമാണ്.നാഗരികതയുടെ പ്രാഥമിക ഗുണങ്ങള്‍ ഉള്ക്കൊള്ളുന്നഒരു വിഭാഗം ജനങ്ങള്‍ ഏതാണ്ട് 750 വര്‍ഷങ്ങള്‍ക്കു മുമ്പ് അയിനിക്കോട്ടവയല്പ്രദേശത്ത് സ്ഥാപിച്ച ഒന്നായിരുന്നു രാവാരിയമ്പലം.വളരെസമ്പന്നമായിരുന്നു ആ ക്ഷേത്രത്തിന്റെ അന്നത്തെ അവസ്ഥ.അമ്പലം തകര്ന്നമണ്ണില് കൃഷി ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉഴവുചാലില്‍ നിന്നും പലര്ക്കുംസ്വര്ണ്ണനിക്ഷേപങ്ങള് കിട്ടി.കിഴക്കനേഷ്യന്‍ ഭാഗവുമായി വ്യാപരബന്ധംസ്ഥാപിച്ച രാവാരികള്‍ (വ്യാപാരികള്‍ എന്നതിന്റെ രൂപാന്തരം)കൊയിലാണ്ടിക്കടുത്ത പ്രദേശത്ത് കേന്ദ്രീകരിച്ച് അറബികളുമായി വ്യാപാരഉടമ്പടികള് ഉണ്ടാക്കി. ഈ ജില്ലയിലെ ചിലേടത്ത് അവര്‍ പുതിയ താവളങ്ങള്കണ്ടെത്തി. അതില്‍ ഒന്ന് അയിനിക്കോട്ട വയല്‍ പ്രദേശം ആയിരുന്നു. ഇവിടെഅവരുടെ ക്ഷേത്രപൂജയ്ക്ക് ഏര്‍പ്പെടുത്തിയ ഒരുനമ്പൂതിരിയുമുണ്ടായിരുന്നു.ഇല്ലം പിന്നീട് രണ്ടായി പകുത്തു എന്നഅര്‍ത്ഥത്തിലാണ് ഇവിടെ പുരയിടങ്ങള്‍ക്ക് അരയില്ലം എന്ന പേര്സിദ്ധിച്ചതെന്ന് പറയപ്പെടുന്നു.ജനവാസത്തിന്റെ രണ്ടാമത്തെ കേന്ദ്രം തീനൂര്പ്രദേശമാണ്.അതും മറ്റൊരു ക്ഷേത്രവുമായി ചുറ്റിപ്പറ്റിയാണ്.മറ്റു പലയിടത്തുംസംഭവിച്ചതുപോലെ പ്രാദേശിക ആരാധനാമൂര്‍ത്തി ഇവിടെയും വേദവിധിപ്രകാരമുള്ളസവര്ണ്ണ മൂര്ത്തിയായിത്തീര്ന്നു ഇക്കാലത്തും ഈ ക്ഷേത്രത്തില്‍ നടക്കുന്നവാര്ഷികോത്സവക്കാലത്ത് കുറിച്യര്‍ എത്തിപ്പെടാറുണ്ട്.നരിപ്പറ്റയിലെആദ്യത്തെ മുസ്ളീം ദേവാലയമായ ചീക്കോന്ന്പള്ളി ഇരുപതാം നൂറ്റാണ്ടിന്റെആദ്യദശകത്തില് സ്ഥാപിക്കപ്പെട്ടത് ഇവിടെയാണ്. മുസ്ളീം കുടിയേറ്റം നടന്നമറ്റൊരു പ്രദേശമാണ് നമ്പ്യത്താംകുണ്ട് പ്രദേശം. വാണിമല്‍ ഭാഗത്തു നിന്നുംപഞ്ചായത്തിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഇവിടെയുള്ള മുസ്ളീംകുടുംബങ്ങളില് മിക്കവരും. മതസൌഹാര്‍ദ്ദം ഇവിടെ പാരമ്പര്യമായിനിലനിന്നുപോരുന്നു. പഞ്ചായത്തില്‍ ആദ്യത്തെ ക്രിസ്ത്യന്‍ കുടിയേറ്റംആരംഭിച്ചത് 1940-കളിലാണ്. പഞ്ചായത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശമായവാളൂക്കിന് ചുറ്റുമാണ് ഇവര്‍ താമസിക്കുന്നത്. ആദ്യത്തെ റബ്ബര്‍ തോട്ടംപ്രദേശത്ത് വളര്‍ത്തിയെടുത്തതും ഇവരാണ്. 1977-ലാണ് ആദ്യത്തെ ക്രിസ്ത്യന്‍പള്ളി തലശ്ശേരി രൂപതയുടെ കീഴില്‍ ഇവിടെ സ്ഥാപിക്കപ്പെട്ടത്.കാരക്കാട്ട്വാഗ്ഭടാനന്ദന് സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ ശൃംഖല അന്നത്തെകുറുമ്പ്രനാട് താലൂക്കിലുടനീളം പ്രതികരണങ്ങള്‍ സൃഷ്ടിച്ചു.വടകരയില്സ്ഥാപിക്കപ്പെട്ട സിദ്ധാശ്രമവുമായി ബന്ധപ്പെട്ട് ശിവാനന്ദയോഗിയുടെപ്രവര്ത്തനവും പഞ്ചായത്തില്‍ നടന്നിട്ടുണ്ട്.അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം എന്നീ ദൌത്യവുമായി മലബാറില്‍ മുഴുക്കെ ഏ.കെ.ജി നടത്തിയകാല്നടജാഥ ഇവിടെയും വന്നത്തി.ഒരു ഹരിജനെ വിളിച്ചുവരുത്തി ഒരു സവര്ണ്ണകുടുംബത്തിന്റെ കുളത്തില്‍ മുങ്ങിക്കുളിച്ച് ഒന്നായി സദ്യയുണ്ടത് അന്നത്തെഒരു പ്രധാന സംഭവമായിരുന്നു. 1928-ലാണ് പഞ്ചായത്തിന്റെ കിസ്സാന്‍ സംഘംരൂപീകരിക്കപ്പെട്ടത്. പോതിക്കണ്ടി ചോയിവൈദ്യര്‍, നെല്ലിയുള്ളതില്‍ കണ്ണന്, വളപ്പില്‍ അപ്പുട്ടി വൈദ്യര്, ചെറുവത്ത് ചോയി, വി.ടി.പൊക്കന്എന്നിവരായിരുന്നു കിസ്സാന്‍ സംഘത്തിന്റെ ആദ്യകാലപ്രവര്‍ത്തകര്‍.പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുണ്ട് ചരിത്രം.തിനൂരിലും കൈവേലിയിലുമാണ് 1920 നോടടുത്ത് പഞ്ചായത്തിലെ ആദ്യകാലവിദ്യാലയങ്ങള് സ്ഥാപിക്കപ്പെട്ടത്. അതിനുമുമ്പ് സവര്‍ണ്ണ കുടുംബങ്ങളില്ഗുരുകുല വിദ്യാഭ്യാസം നടത്തിപ്പോന്നിരുന്നു. പ്രത്യേകിച്ചും നമ്പൂതിരികുടുംബങ്ങളില്‍ വേദം, ഇതിഹാസം, പുരാണം, കാവ്യം, വ്യാകരണം മുതലായവ അവിടെഅഭ്യസിക്കപ്പെട്ടു. കുറേക്കൂടി താഴെ തട്ടിലേക്ക് അക്ഷരജ്ഞാനം എത്തിച്ചത്അക്കാലത്ത് ഇവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ട എഴുത്തുപള്ളികളായിരുന്നു.