ഗ്രാമ പഞ്ചായത്തിന്റെ സ്ഥാപന ചരിത്രം

                 കോഴിക്കോട് ജില്ലയിലെ വടകരതാലൂക്കില്‍ കുന്നുമ്മല്‍ ബ്ളോക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ്നരിപ്പറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 50.63 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വാണിമല്‍, തൊണ്ടര്‍നാട്(വയനാട്) പഞ്ചായത്തുകളും, തെക്ക് കുന്നുമ്മല്‍, കായക്കൊടി, നാദാപുരം പഞ്ചായത്തുകളും, കിഴക്ക് തൊണ്ടര്‍നാട്(വയനാട്), കാവിലുമ്പാറ, കായക്കൊടി പഞ്ചായത്തുകളും, പടിഞ്ഞാറ് വാണിമല്‍, നാദാപുരം പഞ്ചായത്തുകളുംആണ്. ഈ ഗ്രാമം പഞ്ചായത്തായി രൂപീകൃതമാകുന്നത് 1955-ലാണ്. പഞ്ചായത്തിലേക്ക്ആദ്യതെരഞ്ഞെടുപ്പ് നടന്നത് കൈപൊക്കി വോട്ടുരേഖപ്പെടുത്തി കൊണ്ടാണ്.എ.പി.കുഞ്ഞിക്കണ്ണന്‍ ആയിരുന്നു പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്.ഇന്നത്തെകണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ പ്രദേശത്തു നിന്നും കുടിയേറി പാര്‍ത്തതളിപറമ്പ് ഗ്രാമപാരമ്പര്യമുള്ള നമ്പൂതിരി കുടുംബങ്ങളായിരുന്നു നരിപറ്റയിലെ  തിനൂരിന്റെ പഴയകാല പ്രഭാവം നിലനിര്‍ത്തിയത്.