മുടിക്കൽ പുഴ
മുടിക്കൽ പുഴ
മയ്യഴിപുഴയുടെ കൈവഴിയായ മുടിക്കൽ പുഴ വളരെ മനോഹാരിയാണ്. കാലങ്ങളായി മുടിക്കൽ പുഴയുടെ എകാന്തതയും രൌദ്രതയും അനുഭവിച്ചറിയുന്നവരാണ് നരിപ്പറ്റ നിവാസികൾ. ഈയടുത്തായി നരിപ്പറ്റ പഞ്ചായത്തിനെയും വാണിമേൽ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മനോഹരമായ ഒരു വലിയ പാലം നിർമ്മിക്കപ്പെട്ടതോടു കൂടി മുടിക്കൽ പുഴയുടെ മുഖഛായ തന്നെ മാറുകയായിരുന്നു. പുഴയോട് ചേർന്ന് കടന്ന് പോകുന്ന മലയോര ഹൈവേയുടെ തീരത്തായി വൈകുന്നേരത്തോടെ പ്രവർത്തിച്ചു വരുന്ന ഒരു കൂട്ടം തട്ടുകടകളും വന്നതോടെ പുഴയോരത്തു് സായാഹ്ന കാഴ്ച്ച കാണാൻ വരുന്നവരുടെ എണ്ണം ദിനം പ്രതി കൂടി കൂടി വന്നു. പീന്നീടത് മുടിക്കൽ വൈബ്ബ് എന്ന പേരിലറിയപ്പെട്ടാൻ തുടങ്ങി. വൈകുന്നേരത്തെ ചായയ്ക്ക് വിവിധതരം വെറ്റെറ്റി പലഹാരങ്ങളും കുട്ടികൾക്ക് കളിക്കാൻ പുഴയോരത്ത് സൌകര്യവും വന്നപ്പോൾ കുടുംബമായി വരുന്നവരും ഏറി വന്നു. നരിപ്പറ്റ പഞ്ചായത്തിൻറെ മുഖ്യ സ്ഥലനമായി മുടിക്കൽ പുഴയും പരിസര പ്രദേശവും മാറുകയായിരുന്നു. മുടിക്കൽ പാലത്തിനടുത്ത് ഒരു ഹാപ്പിനെസ് പാർക്ക് നിർമ്മിക്കാൻ വേണ്ടി പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
